ജനങ്ങൾക്കുവേണ്ടി   വളരെ ആത്മാർഥമായി  പ്രവർത്തിക്കുവാനും ,   അവർക്കാവശ്യമായതെല്ലാം  നേടിയെടുക്കാനുമാണ് ജനപ്രതിനിധികളെ  തെരഞ്ഞെടുത്തയക്കുന്നത് . മിടുക്കന്മാരായ  ചുണക്കുട്ടികൾ  എല്ലാ രാഷ്ട്രീയ പാർട്ടികളിലുമുണ്ടെങ്കിലും അവരെയൊക്കെ ചവുട്ടിയിട്ട്     പൊതുസ്വീകാര്യർ  എന്ന  ഓമനപേരിൽ   വ്യക്തമായ നിലപാടുകളോ , നയങ്ങളോ  ഇല്ലാത്ത  ആരുടെയൊക്കെയോ സ്വീകാര്യർ  എന്ന ഒറ്റ പരിഗണനയിൽ  ചിലരെയൊക്കെ കെട്ടിയിറക്കുമ്പോൾ     മൈദ  മാവുകൊണ്ട്  പൊസ്റ്ററോട്ടിക്കുന്ന സാധാരണക്കാരായ  അണികളും ,  എല്ലാസമരത്തിനും  മുന്നിൽനിന്ന് തല്ലുകൊള്ളൂന്നവരും  ,  ഇതൊക്കെ ഉൾകൊള്ളുന്നുണ്ടോ  എന്ന് ചിന്തിക്കാത്തതെന്തേ ....     ഇന്നലെവരെ തെറി പറഞ്ഞുകൊണ്ടിരുന്നവൻ  സീറ്റിനുവേണ്ടി  മറുകണ്ടം ചാടിവരുമ്പോൾ  മാലയിട്ടുസ്വീകരിക്കുന്നവനും   ഹാരം ഏറ്റുവാങ്ങുന്നവനും   എന്തൊക്കെ താത്വികമായി  പറഞ്ഞാലും   സാധാരണ  പാർട്ടി  പ്രവർത്തകരുടെ  മനസ് ഇവർക്കൊപ്പം  നിലകൊള്ളുമോ  ....   
kambilikandam
.
Tuesday, March 11, 2014
Monday, November 11, 2013
ഹെലികോപ്റ്ററിലെ നീന്തൽ
രാവിലത്തെ കൊടുo തണുപ്പ്  നയൻതാരയുമൊത്തുള്ള  സുന്ദര സ്വപ്നംകൊണ്ട്  മറികടക്കാൻ  ശ്രമിച്ച്   കമ്പിളിപുതപ്പിനുള്ളിൽ  ചുരുണ്ടുകൂടികിടക്കുമ്പോഴാണ്  ആരോ  കുലുക്കി  വിളിക്കുന്നത് .  വെളുപ്പാൻകാലത്തെ കുളിരാർന്ന  സ്വപ്നം   നഷ് ട്ടപ്പെട്ട  കലിപ്പിൽ പ്രാകികൊണ്ട് കണ്ണ് തുറന്നപ്പോൾ  ദോശയും  അയൽപക്കകാരൻ  ഷേണായി വളർത്തുന്ന ഓർഗാനിക്  കാട കൊണ്ടുണ്ടാക്കിയ  ബുൾസയുമായി  ചിരിച്ചുകൊണ്ട് ഭാര്യ മുൻപിൽ ...പതിവില്ലാതെ കാട ബുൾസയോ .....എന്തോ കാര്യം നടക്കാൻ വേണ്ടി സുഖിപ്പിക്കുന്നതാ ,  അകിട്ടിലേക്ക് വെള്ളം ഒഴിക്കുമ്പോഴേ  പശുവിനു കാര്യം മനസിലാവുമല്ലോ ...
                               
കോളിംഗ് ബെല്ലിന്റെ ഒച്ചകേട്ട് അടുക്കളയിൽ ചക്കുക്കുരുമാങ്ങായും കൂർക്ക തോരനും വച്ചുകൊണ്ടിരുന്ന ഭാര്യ ഒറ്റച്ചാട്ടത്തിന് യുറോയുടെ റേറ്റും നോക്കി മുട്ട ബുൾസ തിന്നുകൊണ്ടിരുന്ന എന്റെയടുത്തെത്തി നിലത്തുകളം വരച്ചുകൊണ്ട് ചോദിച്ചു , ഞാനൊന്നു പുഴയിൽ നീന്താൻ പോയ്ക്കോട്ടെ ...... നിലത്തു തെറിച്ചുവീണ കാടമുട്ട പെറുക്കികൂട്ടിവായിലിടുന്നതിനിടയിൽ ഞാൻ ചോദിച്ചു . നീന്താനോ , നീയോ .....
എന്റെ ചേട്ടാ എല്ലാ ദിവസവുമുള്ള ഈ ഡ്യൂട്ടിക്കിടയിൽ ഞങ്ങൾക്കെന്നാ ഒരു നേരമ്പോക്ക് . അല്ലി ചേച്ചിയാ ഇപ്പോൾ ബെല്ലടിച്ചത് . ഇന്നാണെങ്കിൽ വനിതയും , ബിനിമോൾ ചേച്ചിയും ഒക്കെയുണ്ട് . പ്ലീസ് ചേട്ടാ ഞാനൊന്നു പൊക്കോട്ടെ , പീതാംബരകുറുപ്പ് ശ്വേതയെ കെട്ടിപിടിച്ചതുപോലെ ആശ്ലേഷിച്ചുകൊണ്ട് ഭാര്യ ചോദിച്ചപ്പോൾ, ആ കുളിരിൽ ഞാൻ ഓക്കേ പറഞ്ഞു .
സായിപ്പിനെയോ , ഇന്ത്യാക്കാരനേയോ , നീഗ്രോയെയോ എന്ന തിരിച്ചുവ്യ ത്യാസമില്ലാതെ ആരെയും സ്വീകരിക്കാൻ തയാറായി നിൽക്കുന്ന പുഴയുടെ മനോഹാരിത കണ്ട് ഭാര്യ എടുത്തുചാടി . സ്ഥിരമായി കോമ്പ്ലാനും ബൂസ്റ്റും കഴിക്കുന്ന കുട്ടിയുടെ വയറുപോലെ സ്വന്തം വയറും വീർത്തുവന്നപ്പോൾ , താൻ വെള്ളത്തിനടിയിലേക്ക് മുങ്ങിപോയ്കൊണ്ടിരിക്കുകയാണ് എന്ന് മനസിലാക്കിയ അവൾ അലറി എന്നെ രക്ഷിക്കോ ....
പുഴക്കരയിൽ വെയിൽകാഞ്ഞുനിന്ന ആലിചേച്ചി കാറിക്കൂവി , വനിത സേവ് അസ് എന്നലറി . ആകെ ബഹളം .. പരിചിതമില്ലാത്ത ഭാഷയിലെ അലറികരച്ചിലുകൾ കേട്ട് ലൈഫ് ഗാർഡ് ഉസൈൻ ബോൾട്ടിനെപ്പോലെ പാഞ്ഞെത്തി , മുക്കുവൻ മീനെ കരയിലെത്തിക്കുന്നതുപോലെ ഭാര്യയെ കരയിലെത്തിച്ചു . അസ്ഥിതുളക്കുന്ന തണുപ്പിൽ വിറയാർന്ന സ്വരത്തിൽ അവ്യക്തമായി എന്തോ പറയാൻ ശ്രമിക്കുന്നതിനിടയിൽ അവൾ പുഴക്കരയിലേക്ക് കുഴഞ്ഞുവീണു .
ഫോട്ടോഗ്രാഫെർ കൂടിയായ ബിനിമോൾചേച്ചിയുടെ കെട്ടിയോൻ ചാപ്പാകുരിശ് സിനിമയൊക്കെ പിടിച്ച ക്യാമറ മേടിച്ചെന്നറിഞ്ഞ ഞാൻ അതൊന്നു കാണാനായി അവിടെചെന്നപ്പോൾ ഡെയിലി ഡിലൈറ്റിന്റെ ഫ്രോസൻ ചക്കയടയും കട്ടൻകാപ്പിയും കുടിച്ചുകൊണ്ടിരുന്ന ചേട്ടൻ എന്നോടു ചോദിച്ചു , നീന്താൻ പോയോരോന്നും വന്നിലേടാ . .., എന്റെ പോന്നു ചേട്ടാ ഇന്ത്യ വിടുന്ന റോക്കറ്റും ഇവളുമാരുടെ സ്വഭാവവും ഒരുപോലാ പോയാൽ ഒരു പോക്കാ ...
അളിയാ എന്നാ അവിടെ ഒരു ആൾക്കൂട്ടം , ഒരു ഹെലികോപ്റ്റ ർ താന്നുപറ ക്കുന്നുണ്ടല്ലോ പുഴയിൽ നീന്താൻ വന്ന സ്റ്റുഡൻസ് വിസക്കാരൻ സൽസൻ പെങ്ങളെകെട്ടിയോൻ ബിജുവിനോടു ചോദിച്ചു . ആരോ പീസായെന്നു തോന്നുന്നു , ഏതായാലും ഒരു വീഡിയോ എടുത്തേക്കാം , ബിജു പുതുതായി വാങ്ങിയ ഐ ഫോണ്‍ വീഡിയോ മോഡിലേക്കിട്ടു .
ലേഡീസ് ഹോസ്റ്റലിനു മുൻപിൽ പൂവാലന്മാർ കറങ്ങുന്നതുപോലെ ആകാശത്തിനുമുകളിൽ വട്ടമിട്ടുപറന്ന എയർ ആംബുലൻസിൽനിന്നും ലൈഫ് ഗാർഡ് ഒരു സർക്കസ് അഭ്യാസിയെപ്പോലെ സ്ട്രെച്ചറുമായി തുങ്ങിയിറങ്ങി . സ്ട്രെച്ചറിൽ കടിപ്പിച്ച ചങ്ങല ആംബുലൻസുമായി കണക്റ്റ് ചെയ്ത് പുതിയതായി കുത്തിയ കിണറിനുള്ളിൽനിന്നും ചെളിവെള്ളം കൊരിയെടുക്കുന്നതുപോലെ ഭാര്യയെ അന്തരീക്ഷത്തിലേക്ക് ഉയർത്തിയപ്പോൾ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ തായമ്പകപോലെ സ്ട്രെച്ച റിനുള്ളിൽനിന്നും ഭാര്യയുടെ നെഞ്ചിലെ പടപടാ ശബ്ദം മുഴങ്ങികൊണ്ടിരുന്നു .
രാവിലെ എലിസബത്തുരാജ്ഞിയെപ്പോലെ രാജകീയമായി നീന്താൻപൊയ ഭാര്യ , രണ്ടാഴ്ച്ചത്തെ ബെഡ്റെസ്റ്റിനുള്ള ഡോക്ട്ടറിന്റെ സർട്ടിഫിക്കറ്റും മേടിച്ച് , A t M മിഷനിൽ കാർഡുകുടുങ്ങിയ കസ്റ്റമറെപ്പോലെ ദയനീയമായ മുഖഭാവവുമായി ആംബുലൻസിൽ രാത്രി വീട്ടിലെത്തി . വിറയാർന്ന ശബ്ദത്തിൽ , കഞ്ഞിക്കുള്ള ചമ്മന്തി അരച്ചുകൊണ്ടിരുന്ന എന്റെ മുഖത്തേക്കു നോക്കി അവൾ വിളിച്ചു ചേട്ടാ ....... ....

Subscribe to:
Comments (Atom)