ജനങ്ങൾക്കുവേണ്ടി വളരെ ആത്മാർഥമായി പ്രവർത്തിക്കുവാനും , അവർക്കാവശ്യമായതെല്ലാം നേടിയെടുക്കാനുമാണ് ജനപ്രതിനിധികളെ തെരഞ്ഞെടുത്തയക്കുന്നത് . മിടുക്കന്മാരായ ചുണക്കുട്ടികൾ എല്ലാ രാഷ്ട്രീയ പാർട്ടികളിലുമുണ്ടെങ്കിലും അവരെയൊക്കെ ചവുട്ടിയിട്ട് പൊതുസ്വീകാര്യർ എന്ന ഓമനപേരിൽ വ്യക്തമായ നിലപാടുകളോ , നയങ്ങളോ ഇല്ലാത്ത ആരുടെയൊക്കെയോ സ്വീകാര്യർ എന്ന ഒറ്റ പരിഗണനയിൽ ചിലരെയൊക്കെ കെട്ടിയിറക്കുമ്പോൾ മൈദ മാവുകൊണ്ട് പൊസ്റ്ററോട്ടിക്കുന്ന സാധാരണക്കാരായ അണികളും , എല്ലാസമരത്തിനും മുന്നിൽനിന്ന് തല്ലുകൊള്ളൂന്നവരും , ഇതൊക്കെ ഉൾകൊള്ളുന്നുണ്ടോ എന്ന് ചിന്തിക്കാത്തതെന്തേ .... ഇന്നലെവരെ തെറി പറഞ്ഞുകൊണ്ടിരുന്നവൻ സീറ്റിനുവേണ്ടി മറുകണ്ടം ചാടിവരുമ്പോൾ മാലയിട്ടുസ്വീകരിക്കുന്നവനും ഹാരം ഏറ്റുവാങ്ങുന്നവനും എന്തൊക്കെ താത്വികമായി പറഞ്ഞാലും സാധാരണ പാർട്ടി പ്രവർത്തകരുടെ മനസ് ഇവർക്കൊപ്പം നിലകൊള്ളുമോ ....
നാണം കെട്ടും പവര്‍ നേടിക്കൊണ്ടാല്‍
ReplyDeleteനാണക്കേടാ പവര്‍ മാറ്റിക്കൊള്ളും
അണികളാണ് അധികാരം....
ReplyDeleteഇതൊക്കെ തന്നെയല്ലെ പൊതു
ReplyDeleteജനത്തിനെ കൊണ്ട് ‘ചൂലെ’ടുപ്പിച്ച ചേതോ വികാരം..